സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍

WELLWISHER ADS RS

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാളില്‍നിന്നുള്ള നോയലാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് നോയലിനെ പിടിക്കാന്‍ സഹായിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. എടവണ്ണപ്പാറ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല പൊട്ടിക്കാനാണ് നോയല്‍ ശ്രമിച്ചത്. എന്നാല്‍ സ്ത്രീകള്‍ തടഞ്ഞതോടെ നോയല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സുഹൃത്തുക്കള്‍ ഇയാളെ തടഞ്ഞു നിര്‍ത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. എല്ലാവരും ജോലിക്ക് പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കാന്‍ ശ്രമിച്ച്‌ നടക്കില്ലെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി.

Subscribe to our newsletter

Leave A Reply

Your email address will not be published.