മൗനം പോലും മധുരം മേളയില്‍ മധുരസംഗീത സായാഹ്നം

rashtradeepam,music night, mela

ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലെ കൃത്യതയും അതിനെ ശരിവയ്ക്കുന്ന പ്രകടനവും കൊണ്ട് മികച്ചതായിരുന്നു മൗനം പോലും മധുരം എന്ന പേരില്‍ മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി ഒരുക്കിയ സംഗീത നിശ. കേള്‍ക്കാനാഗ്രഹിക്കുന്ന മെലഡി ഗാനങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഒഴുകിയെത്തിയപ്പോള്‍ കലവറയില്ലാത്ത പിന്തുണയാണ് പ്രേക്ഷകപക്ഷത്ത് നിന്നും ലഭിച്ചത്. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ ഒന്നൊഴിയാതെ, ഒരു പല്ലവിയെങ്കിലും പാടിയാണ് ഗായകസംഘം പിന്‍വാങ്ങിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് സംഗീത നിശ ജൂബിലി വര്‍ഷത്തെ ആദ്യപരിപാടിയായി മേള ഒരുക്കിയത്. ഭാവസമ്പുഷ്ടവും ശബ്ദസൗകുമാര്യവും കൊണ്ട് രാജലക്ഷ്മി സദസ്സിനെ പിടിച്ചിരുത്തി. അനുഭവപരിചയം കൊണ്ട് ഇരുത്തം വന്ന പ്രകടനമായിരുന്നു പിന്നണി ഗായകന്‍ രവിശങ്കറിന്റേതെങ്കില്‍, അയത്‌നലളിതവും സൂക്ഷ്മവുമായിരുന്നു പുതിയ തലമുറയിലെ ഗായകരില്‍ ശ്രദ്ധേയനായ അഭിലാഷ് വെങ്കിടാചലത്തിന്റേത്. മേള പ്രസിഡന്റ് മോഹന്‍ദാസ് എസ്. കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി. സെക്രട്ടറി പി. എം. ഏലിയാസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി. എ. കുഞ്ഞുമൈതീന്‍, ട്രഷറാര്‍ സുര്‍ജിത് എസ്‌തോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. അജിത് എം. എസ്., കമ്മിറ്റിയംഗങ്ങളായ ടി. പി. ജിജി, പി. രഞ്ജിത് കല്ലൂര്‍, ഡി. കെ. എസ്. കര്‍ത്താ, അഡ്വ. ജോണി ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ 12ന് കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് പുനഃസൃഷ്ടി എന്ന നാടകം, നവംബര്‍ 14ന് ശിശുദിന ചിത്രരചനാ മത്സരം എന്നിവയാണ് ഇനി വരാനിരിക്കുന്ന പരിപാടികള്‍.

Read Previous

വാളയാര്‍ പീഡനക്കേസ് ഏല്‍ക്കാന്‍ പൊലീസ് മകനെ നിര്‍ബന്ധിച്ചു; ക്രൂരമായി മര്‍ദിച്ചു, പ്രവീണ്‍ ആത്മഹത്യ ചെയ്തത് പേടിച്ചെന്ന് അമ്മ

Read Next

തിരുച്ചിറപ്പള്ളിയിൽ കുഴല്‍ക്കിണറിൽ വീണ രണ്ടര വയസ്സുകാരന്‍ സുജിത് മരിച്ചു