സ്ത്രീകളുടെ പരാതികളെ പരിഹാസം കൊണ്ട് നിശബ്ദമാക്കരുതെന്ന്; നടന്‍ സിദ്ദീഖിനെതിരെ ആഞ്ഞടിച്ച് വനിത സിനിമ കൂട്ടായ്മ

നടന്‍ സിദ്ദീഖിനെതിരെ ആഞ്ഞടിച്ച് വനിത സിനിമ കൂട്ടായ്മ. യുവനടിയുടെ മീടൂ ആരോപണത്തെതുടര്‍ന്നാണ് വനിതാ സിനിമ പ്രവര്‍ത്തക കൂട്ടായ്മയായ ഡബ്ലുസിസി രംഗത്തെത്തിയത്. പ്രമുഖ അമ്മ ഭാരവാഹി നടത്തിയ പ്രതീകരണം അപമാനമായെന്ന് സംഘടന ഭാരവാഹികള്‍ പറയുന്നു. സ്്ത്രീകളുടെ പരാതികളെ പരിഹാസം കൊണ്ട് നിശബ്ദമാക്കരുതെന്നും ഡബ്ലുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങള്‍ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!
11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

സൂ​റ​ത്ത് കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ തീ​പി​ടി​ത്തം: മ​ര​ണ സം​ഖ്യ 22 ആ​യി

Read Next

കെ.പി.സി.സി യോഗങ്ങള്‍ 28ന്

error: Content is protected !!