നിങ്ങളുടെ മുന്‍വിധികള്‍ തന്നെ ബാധിക്കില്ല, വിമര്‍ശകര്‍ക്ക് മറുപടിയായി വീണ്ടും ഗ്ലാമറസ് ഫോട്ടോ ഷെയര്‍ ചെയ്ത് മീര നന്ദന്‍

വിമര്‍ശകരുടെ മോശം കമന്റുകളിലൊന്നും നടി മീര നന്ദന്‍ തളരില്ല. വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി വീണ്ടും ഗ്ലാമറസ് ഫോട്ടോ തന്നെ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് പറയുന്നു. നടിക്ക് പിന്തുണയുമായി രജിഷ വിജയന്‍, ആര്യ, പ്രയാഗ മാര്‍ട്ടിന്‍, സ്രിന്ത, അനുമോള്‍ തുടങ്ങിയവരും എത്തി.

 

മിനി സ്‌കേര്‍ട്ടും ഷോര്‍ട്ട്‌സും ഇട്ടുകൊണ്ടുള്ള ഫോട്ടോസാണ് മീര നന്ദന്റെ ഇന്‍സ്റ്റഗ്രാമില്‍ നിറയെ. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. നാടന്‍ പെണ്‍കുട്ടിയായിട്ടാണ് മീരയെ മലയാളികള്‍ കണ്ടത്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ മീരയെ വെറുതെവിട്ടില്ല. നെഗറ്റീവ് കമന്റുകളും ഉണ്ടായിരുന്നു.

Read Previous

പോള്‍ മുത്തൂറ്റ് വധക്കേസ്, ജീവപര്യന്തം ശിക്ഷ വിധിച്ച എട്ട് പ്രതികളെ വെറുതെവിട്ടു

Read Next

കൂത്താട്ടുകുളം മജിസ്‌ട്രേറ്റ് കോടതി മൂവാറ്റുപുഴയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവായി

error: Content is protected !!