മായാവതിയുടെ വീട്ടിലെ ‘ഫ്യൂസ്’ ഊരി ഇലക്‌ട്രിസിറ്റി ബോര്‍ഡ്

MAYAVATHY, ELECTRICITY BILL

ലക്‌നൗ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ കണക്ഷന്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ് വിച്ഛേദിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുളള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ ‘ഫ്യൂസ്’ ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്‍ തുകയായ 67000 രൂപ സമയത്തിന് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി. മായാവതിയുടെ ബന്ധുക്കള്‍ 50000 രൂപ അടച്ചതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

Read Previous

മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം

Read Next

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് നോട്ടീസ്

error: Content is protected !!