Home Be Positive കോവിഡ് മഹാമാരിക്കിടയിലും മാതൃകയായി പൊതുപ്രവര്‍ത്തകനായ മാത്യൂസ് വര്‍ക്കി, ക്വാറന്റൈനില്‍ ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്ത മാത്യൂസിന് അഭിനന്ദനങ്ങളുമായി നാട്ടുകാര്‍

കോവിഡ് മഹാമാരിക്കിടയിലും മാതൃകയായി പൊതുപ്രവര്‍ത്തകനായ മാത്യൂസ് വര്‍ക്കി, ക്വാറന്റൈനില്‍ ആയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്ത മാത്യൂസിന് അഭിനന്ദനങ്ങളുമായി നാട്ടുകാര്‍

by Rashtradeepam Desk

കോവിഡ് മഹാമാരിക്കിടയിലും മാതൃകയാകുകയാണ് മാത്യൂസ് വര്‍ക്കി എന്ന പൊതുപ്രവര്‍ത്തകന്‍. പായിപ്ര ഗ്രാമ പഞ്ചായത്തു 20ാം വാര്‍ഡ് മെമ്പറായ മാത്യൂസ് വര്‍ക്കിയാണ് നന്മനിറഞ്ഞ പൊതുപ്രവര്‍ത്തനം കൊണ്ടു മാതൃകയാകുന്നത്. ജനകീയ ഇടപെടലുകളിലൂടെ എന്നും പൊതുജനങ്ങളുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള മാത്യൂസ് കോവിഡ് കാലത്തെ പ്രതിസന്ധിയിലും ജനങ്ങള്‍ക്കൊപ്പം തന്നെയുണ്ട്.

തന്റെ സഹപ്രവര്‍ത്തകനു കോവിഡ് ബാധിച്ചതിനാല്‍ കൊറന്റൈനില്‍ ഇരിക്കുന്ന സഹചര്യത്തിലും മാത്യൂസ് സ്വന്തം വാര്‍ഡിലെ വോട്ടര്‍മാരുടെ ക്ഷേമം അന്വേഷിക്കാന്‍ മറന്നിട്ടില്ല. സ്വന്തം വാര്‍ഡിലെ ക്വാറന്റൈനില്‍ ആയ 32 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ സഹപ്രവര്‍ത്തകര്‍ മുഖാന്തിരം വിതരണം ചെയ്ത് മാതൃകയായി.

പരിപാടിയുടെ ഉദ്ഘാടനം കെപിസിസി അംഗം പായിപ്ര കൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡില്‍ തന്റെ സാന്നിധ്യം ഏതവസ്ഥയിലും വോട്ടര്‍മാര്‍ക്ക് അനുഭവിക്കുവാന്‍ കഴിയണം എന്ന യഥാര്‍ത്ഥ പൊതു പ്രവര്‍ത്തകന്റെ കടമ ഒരു വാശിയായി കൂടെകൊണ്ടു നടക്കുകയും, അതു നിറവേറ്റി കൊണ്ടു പോകുകയും ചെയ്യുന്ന മാത്യൂസ് ജനപ്രതിനിധികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥത്തില്‍ മാതൃക തന്നെയാണ്.

ഈ കോവിഡ് കാലത്തു ഇതിനു മുന്‍പ് മരുന്ന് വിതരണം നടത്തി കൊണ്ടും, പുതിയ പാഠ്യ പദ്ധതി അനുസരിച്ചു പഠിക്കാന്‍ സകാര്യമില്ലാത്ത കുട്ടികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടും ശ്ലാഘനീയമായ ആശ്വാസ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. ജനപ്രതിനിധിയായും, പൊതു പ്രവര്‍ത്തകനായും, ജനങ്ങളോടൊപ്പം യാതൊരു വേര്‍തിരിവുകള്‍ക്കും ഇട നല്‍കാതെ പ്രവര്‍ത്തിക്കുന്ന പ്രിയപ്പെട്ട മാത്യൂസിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് സഹീര്‍ മേനമറ്റമാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

 

Related Posts

error: Content is protected !!