റെക്കോർഡ് തകർത്ത് റൗഡി ബേബി

സായ് പല്ലവിയുടെ കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയ മാരി 2 വിലെ ഗാനം റെക്കോർഡുകൾ കീഴടക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ യു ട്യൂബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനം എന്ന റെക്കോര്‍ഡാണ് ഗാനത്തിന്റെ പുതിയ നേട്ടം.

പുറത്തിറങ്ങി ഒന്നരമാസത്തിനകമാണ് മാരി 2വിലെ റൗഡി ബേബി എന്ന ഗാനം റെക്കോർഡിട്ടത്. സായ് പല്ലവിയും ധനുഷും ചേർന്ന് ചുവടുവെച്ച ഗാനം ഇരുപത് കോടിയിലേറെ പേരാണ് യു ട്യൂബിലൂടെ മാത്രം കണ്ടത്. നേരത്തെ ബില്‍ ബോര്‍ഡ് ചാര്‍ട്ടില്‍ നാലാം സ്ഥാനവും ഗാനം സ്വന്തമാക്കിയിരുന്നു.

സായ് പല്ലവിയുടെ തന്നെ ഫിദ എന്ന ചിത്രത്തിലെ വച്ചിന്തേ എന്ന ഗാനത്തിന്റെ റെക്കോർഡ് ആണ് റൗഡി ബേബി മറികടന്നത്. ധനുഷിന്റെ വൈ ദിസ് കൊലവെറി എന്ന ഗാനം മറികടന്നായിരുന്നു അന്ന് വച്ചിന്തേ കിരീടം ചൂടിയത്. ആ റെക്കോർഡ് ആണ് റൗഡി ബേബി വെറും ഒന്നര മാസം കൊണ്ട് തകർത്തത്.

യുവന്‍ശങ്കര്‍ രാജയുടെ സംഗീതത്തിന് ചുവടുകൾ ഒരുക്കിയത് പ്രഭുദേവയായിരുന്നു. തകർപ്പൻ നർത്തകരായ ധനുഷും സായ് പല്ലവിയും ചേർന്നപ്പോൾ ഗാനം നേടിയത് കോടി ആരാധകരെയാണ്.

Subscribe to our newsletter

Leave A Reply

Your email address will not be published.