മരടിലെ ഫ്‌ലാറ്റുകള്‍ ഉടമകള്‍ തന്നെ പൊളിയ്ക്കണമെന്ന് നഗരസഭ

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ചു മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതറിയിച്ചുകൊണ്ട് ഫ്‌ലാറ്റ് ഉടമകള്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി. വിഷയത്തില്‍ ഉപദേശം തേടിക്കൊണ്ട് നഗരസഭാ അംഗങ്ങള്‍ ഉടനെ മുഖ്യ മന്ത്രിയെയും കാണുന്നുണ്ട്.

മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഫ്‌ലാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

Chief Editor

Read Previous

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് ; കോഴിക്കോട്ടെ മുഹമ്മദ് അലിയുടെ വീട്ടില്‍ റെയ്ഡ്

Read Next

വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി രാഹുല്‍ വയനാട്ടിലേക്ക്

Leave a Reply