മരടില്‍ ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകളും തകര്‍ത്തു

maradu flat,breaking,broken,rashtradeepam,news,keralam

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടില്‍ 4 ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണവും ഉഗ്രസ്‌പോടനത്തിലൂടെ തകര്‍ത്തു. എച്ച്2ഒ ഹോളിഫെയ്ത്തിന് പിന്നാലെ 11.45നാണ് ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകളും തകര്‍ത്തത്.

മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്‍പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടര്‍ന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിലും സ്‌ഫോടനങ്ങള്‍ അരങ്ങേറി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയില്‍ തകര്‍ത്തു. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ ഞായറാഴ്ചയാണ് തകര്‍ക്കുക

〉〉 ആല്‍ഫ സെറീന്‍
16 നിലകളിലുള്ള 2 ടവര്‍; 80 അപ്പാര്‍ട്‌മെന്റ്
ഉപയോഗിച്ചത് – 343 കിലോഗ്രാം സ്‌ഫോടക വസ്തു
നിറച്ചത് – 3598 ദ്വാരങ്ങളില്‍.
സ്‌ഫോടനം – 8 നിലകളില്‍
10 സെക്കന്‍ഡില്‍ കെട്ടിടം വീണു.
കെട്ടിട അവശിഷ്ടം: 21,400 ടണ്‍〉

Read Previous

ഹോളിഫെയ്ത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു.

Read Next

സ്വര്‍ണ വില പവന് 200 രൂപ കൂടി

error: Content is protected !!