ഹി​മാ​ച​ലി​ല്‍ കു​ടു​ങ്ങി മ​ഞ്ജു വാ​ര്യ​രും സം​ഘ​വും

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ കു​ടു​ങ്ങി ന​ടി മ​ഞ്ജു വാ​ര്യ​ര്‍ അ​ട​ക്ക​മു​ള്ള സി​നി​മാ സം​ഘം. ‌ക​യ​റ്റം എ​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് ഹി​മാ​ല​യ​ന്‍ താ​ഴ്വ​ര​യി​ലെ ഛത്രു​വി​ല്‍ എ​ത്തി​യ സം​ഘ​മാ​ണ് കു​ടു​ങ്ങി​യ​ത്. സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​നും മ​ഞ്ജു​വും അ​ട​ക്കം മു​പ്പ​ത് പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

മൂ​ന്നാ​ഴ്ച​യാ​യി മ​ഞ്ജു​വും സം​ഘ​വും എ​വി​ടെ എ​ത്തി​യി​ട്ട്. ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം സം​ഘ​ത്തി​ന് യാ​ത്ര ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സം​ഘാംഗങ്ങ​ള്‍​ക്ക് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ മാ​ത്ര​മേ കൈ​വ​ശ​മു​ള്ള​തെ​ന്ന് സ​ഹോ​ദ​ര​ന്‍ മ​ധു​വാ​ര്യ​രെ സാ​റ്റ​ലൈ​റ്റ് ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഹി​മാ​ച​ലി​ലെ റോ​ഡു​ക​ളെ​ല്ലാം ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ല്‍ കാ​ര​ണം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ത​ല്‍​ക്കാ​ലി​ക റോ​ഡ് നി​ര്‍​മ്മി​ച്ചാ​ണ് ആ​ളു​ക​ളെ പു​റ​ത്ത് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. സി​സു​വി​ല്‍ കു​ട​ങ്ങി​പ്പോ​യ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബൈ​ക്ക് യാ​ത്രാ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം സു​ര​ക്ഷി​ത​രാ​യി മ​ണാ​ലി​യി​ല്‍ എ​ത്തി​യി​രു​ന്നു.

Read Previous

തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം: കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി

Read Next

‘400 വീടുകള്‍ക്ക് രണ്ട് കക്കൂസോ?’;  മന്ത്രിയോട് പൊട്ടിത്തെറിച്ച് മമതാ ബാനര്‍ജി

error: Content is protected !!