മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

MANGALURU AIRPORT, CCTV

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്.

മുഖം മറച്ച്‌ ഓട്ടോറിക്ഷയില്‍ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചശേഷം മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ നിഗമനം.

വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ബോംബ് മാറ്റി നിര്‍വീര്യമാക്കിയിരുന്നു.

Read Previous

സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി രാജ്യസഭ എംപിയാകുമെന്ന് സൂചന

Read Next

അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു

error: Content is protected !!