സരോജിനി പദ്മനാഭന്‍ സ്ത്രീ ശാക്തീകരണ പദ്ധതികളുമായി മണപ്പുറം ഫിനാന്‍സ്; മുന്‍ ഹൈകോടതി ജസ്റ്റിസ് കെ.കെ ഉഷയെ ആദരിച്ചു

Atcd inner Banner
ലോക വനിതാദിന ആഘോഷത്തില്‍ മണപ്പുറം ഫിനാന്‍സ് എം. ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാറും, മണപ്പുറം എം.ഡി സുഷമ നന്ദകുമാറും ചേര്‍ന്ന് ഭദ്ര ദീപം കൊടുത്തുന്നു. മുന്‍ ഹൈകോടതി ജസ്റ്റിസ് കെ.കെ ഉഷ,നാട്ടിക എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ റീന രവീന്ദ്രന്‍, മണപ്പുറം വുമന്‍സ് ക്ലബ് സെക്രട്ടറി സുഷമ വിജയന്‍ എന്നിവര്‍ സമീപം.

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ലോക വനിതാദിനത്തോടനുബന്ധിച്ച് മണപ്പുറം സരോജിനി പദ്മനാഭന്‍ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ അവതരിപ്പിച്ചു. മുന്‍ ഹൈകോടതി ജസ്റ്റിസായ കെ.കെ ഉഷയെ മണപ്പുറം ഫിനാന്‍സ് എം. ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ ആദരിച്ചു. ചടങ്ങില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രമുഖ വിദ്യാഭ്യാസവിദഗ്ധ ധന്യ ഭാസ്‌കരന്‍ സെമിനാര്‍ അവതരിപ്പിച്ചു.

സരോജിനി പദ്മനാഭന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ജുവല്ലറി, പാട്രണ്‍ ഓഫ് വുമണ്‍സ് ക്ലബ് എം.ഡി സുഷമ നന്ദകുമാര്‍ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിത പ്രതിനിധികള്‍, എം.എ.എഫ്.ഐ.എല്‍ വനിത ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ-ആരോഗ്യ ഉന്നമനത്തിനായി സാക്ഷാത്കാരം, സ്ത്രീ-ജല സുരക്ഷ്യക്കായി ജലോത്സവം, സ്ത്രീകള്‍ നയിക്കുന്ന സമൂഹ സംരഭങ്ങളുടെ ശാക്തീകരണത്തിനായി പുനര്‍ജ?ം, സ്ത്രീകളുടെ സാങ്കേതിക വളര്‍ച്ചയ്ക്കായി സുതന്ത്ര ശക്തി, സ്ത്രീകളുടെ സാമ്പത്തിക ഉയര്‍ച്ചയ്ക്കായി ഭരണശ്രീ എന്നീ അഞ്ച് സരോജിനി പദ്മനാഭന്‍ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ ലോക വനിതാ ദിനത്തോടനുബദ്ധിച്ച് മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബേട്ട് അവതരിപ്പിച്ചു.

 

RD Staff Ads inner Bottom

Leave A Reply

Your email address will not be published.