ഉപയോഗമില്ലാത്ത ഫ്രിഡ്ജ് മലമുകളിൽ നിന്ന് വലിച്ചെറിഞ്ഞ് യുവാവ് : വിഡിയോ

 

മലമുകളിൽ നിന്ന് താഴേക്ക് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ യുവാവിന് മാതൃകപരമായ ശിക്ഷ നൽകി പൊലീസ്. ഫ്രിഡ്ജ് ഇയാളെയും സുഹൃത്തിനെയും കൊണ്ടു തിരിച്ചു കയറ്റിച്ചു. സ്പെയിനിലെ അൽമേരിയയിൽ ആണു സംഭവം.

 

ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് യുവാവ് ജോലി ചെയ്യുന്നത്. വണ്ടിയിൽ കൊണ്ടു വന്ന പഴയ ഫ്രിഡ്ജ് മലമുകളിലുള്ള റോഡിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിൻ്റെ വിഡിയോ പകർത്തി. ഞങ്ങൾ ഇത് റീസൈക്കിൾ ചെയ്യുന്നു എന്ന് വിളിച്ചു പറയുന്നത് വിഡിയോയിൽ കേൾക്കാം.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കനത്ത പ്രതിഷേധം ഉയർന്നു. മാലിന്യം വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ നശിപ്പിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നായിരുന്നു വിമർശനം. ഇതോടെ പൊലീസ് യുവാവിനെയും സുഹൃത്തിനെയും കണ്ടെത്തി. ശിക്ഷയായി താഴേക്കിട്ട ഫ്രിഡ്ജ് തിരിച്ചു കൊണ്ടു വരാൻ ആവശ്യപ്പെട്ടു. രണ്ടു പേരും ചേർന്ന് പണിപ്പെട്ട് ഫ്രിഡ്ജ് മുകളിലേക്ക് എത്തിച്ചു. പൊലീസ് ഇതിൻ്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇവർ ഇനി പിഴയോ തടവോ അടക്കമുള്ള നിയമനടപടികളും നേരിടേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.

Read Previous

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ

Read Next

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി