വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍, കാണാം കേരള പൊലിസിന്റെ ട്രോള്‍ വീഡിയോ

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

പാലക്കാട്: ഡല്‍ഹി കലാപത്തെ കുറിച്ച് വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീഡയോ ഇട്ട അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

ഞങ്ങൾ ഇങ്ങ് എടുത്തു കേട്ടോ

വർഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിച്ചയാളെ അഗളി പോലീസ് അറസ്റ്റ് ചെയ്തുനേരായ വാർത്തകൾ ശരിയായ മാർഗ്ഗത്തിലൂടെ അറിയാൻ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകhttps://www.youtube.com/channel/UCr8FeLTMhq2NEXRLY3Zoeyw

Posted by State Police Media Centre Kerala on Tuesday, February 25, 2020

അതേസമയം സംഭവത്തില്‍ ട്രോളുമായി കേരള പോലീസ്. കേരള പോലീസ് മീഡിയ. സെന്ററിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Read Previous

മഹാനടിയുടെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ചിത്രം

Read Next

ക​ലാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​ന് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി

error: Content is protected !!