മമ്മൂട്ടിയുടെ ‘ഉണ്ട’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ ഉണ്ടയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രം ഒരു ആക്ഷന്‍കോമഡി എന്റര്‍ടെയ്‌നറാണ്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാ്ണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇരുവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്.
ഹര്‍ഷാദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജാക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ ലിയോ ലോപ്‌സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിവാരി വില്ലന്‍ വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് പ്രശാന്ത് പിള്ളയാണ്. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

കെപിസിസി യോഗത്തില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ വിട്ടുനിന്നു

Read Next

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഡോളി കുര്യാക്കോസ് സ്ഥാനമേറ്റു.

error: Content is protected !!