Home Birthday 69ാം പിറന്നാള്‍ നിറവില്‍ മെഗാസ്റ്റാര്‍; മലയാളത്തിന്റെ വിസ്മയത്തിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

69ാം പിറന്നാള്‍ നിറവില്‍ മെഗാസ്റ്റാര്‍; മലയാളത്തിന്റെ വിസ്മയത്തിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

by Rashtradeepam Desk

മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്ക്കൊപ്പം നടക്കുന്ന നടന വിസ്മയത്തിന് ആശംസയറിയിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

മലയാളത്തിന്റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട്. ഒരു കൊച്ചു വേഷത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാള സിനിമയുടെ പര്യായമായി മാറിയ മമ്മൂട്ടി കഴിഞ്ഞ നാല്‍പതാണ്ടും ജീവിച്ചത് വെള്ളിത്തിരയിലാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങി ന്യൂഡല്‍ഹിയിലൂടെ ഹിറ്റുകളുടെ സഹയാത്രികനായി.

നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.

മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, പൃഥ്വിരാജ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് ചിത്ര തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു.

പ്രായമേറുന്നതിനൊപ്പം സൗന്ദര്യവും കൂടുന്ന മലയാളത്തിന്റെ വിസ്മയത്തിന് പിറന്നാള്‍ ആശംസകള്‍.

My dear Ichakka..wish you a Happy Birthday and many more to come…Love you always….God bless 🙏

Posted by Mohanlal on Sunday, September 6, 2020

Happy Birthday Mammukka🤗🤗 Mammootty

Posted by Tovino Thomas on Sunday, September 6, 2020

Happy Birthday Mammukka🤗🤗 Mammootty

Posted by Tovino Thomas on Sunday, September 6, 2020

Wishing the evergreen superstar Mammukka (Mammootty) a very happy birthday! May you continue to inspire us forever! 😍

Posted by Nivin Pauly on Sunday, September 6, 2020

Related Posts

error: Content is protected !!