Home NewsKerala കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു

by Rashtradeepam Desk

കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തിലാണ് മരണം.

ജമ്മുകാശ്മിരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ആണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവര്‍ത്തകര്‍ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവേയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന. തോമസ് -അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.

 

Related Posts

error: Content is protected !!