തിരികെയെത്താന്‍ കൊതിച്ചവര്‍ക്ക് കൈത്താങ്ങായി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ബാംഗ്ലൂര്‍ : വിദ്യാഭ്യാസത്തിനും ജോലിക്കുമായി കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ലോക്ക് ഡൌണ്‍ മൂലം കുടുങ്ങിയവരെ പ്രത്യേക വാഹനത്തില്‍ നാട്ടില്‍ എത്തിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. അപ്രതീക്ഷിതമായി രാജ്യത്തുടനീളം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരികെ നാട്ടിലെത്താന്‍ പലവഴികളിലൂടെ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോള്‍ ഇടുക്കി എംപി അഡ്വ ഡീന്‍ കുര്യാക്കോസുമായി ഇവര്‍ ബന്ധപ്പെടുകയും തുടര്‍ന്ന് എംപി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് തിരികെയെത്താനുള്ള യാത്രാ സൗകര്യം ഒരുക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് 27 യാത്രക്കാരുമായി ആദ്യവാഹനം വൈകിട്ട് പത്തു മണിയോടെ ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുകയും വെളുപ്പിന് നാല് മണിയോടെ കുമളിയില്‍ എത്തുകയും ചെയ്തു. തെര്‍മല്‍ സ്‌കാനിംഗിന് ശേഷം യാത്രക്കാരെ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കൂടാതെ കര്‍ണാടക ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും കര്‍ണാടകയില്‍ നിന്നുള്ള 54 യാത്രക്കാരുമായി രണ്ട് ബസ്സുകള്‍ 19 തീയതി നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

Read Previous

അന്യസംസ്ഥാനങ്ങളിൽ കുടിങ്ങിയ വിദ്യാർത്ഥികളെ എത്രയുംപ്പെട്ടന്ന് നാട്ടിൽ എത്തിക്കുക: എം.എസ്.എഫ്

Read Next

തമിഴ്നാട്ടില്‍ മദ്യവില്‍പനയ്ക്ക് അനുമതി ലഭിച്ചു

error: Content is protected !!