ഇളയരാജയിലെ ഹരിശ്രീഅശോകനെ കണ്ടോ

ഒരു ഇടവേളയ്ക്ക് ശേഷം ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ഗണപതി എന്ന കഥാപാത്രമായെത്തുന്ന ഹരിശ്രീ അശോകന്റെ വമ്പന്‍ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Atcd inner Banner

ഒരു വൃദ്ധന്റെ വേഷത്തില്‍ ഗംഭീര മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. മേല്‍വിലാസം അപ്പോത്തിക്കരി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസാണ് ഇളയരാജ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പക്രുവിന്റെ ഗെറ്റപ്പും നടന്‍ ജയസൂര്യ പാടിയ പാട്ടും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

മാധവ് രാംദാസ് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയത്. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. അരുണ്‍, ദീപക്, ഗോകുല്‍ സുരേഷ് , ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിരയും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍ച്ച് 22 ന് ചിത്രം തിയ്യറ്ററുകളിലെത്തും.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.