സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 22ആം തീയതി മുതല്‍ ആസ്റ്റര്‍ മെഡിസിറ്റില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. 56 വയസായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെ സിനിമയിലെത്തിയ അനില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. വില്ലന്‍ കഥാപാത്രങ്ങളാണ് ഇദ്ദേഹം കൂടുതല്‍ അഭിനയിച്ചത്. വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Read Previous

പി. കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

Read Next

മുഖ്യമന്ത്രിയുടെ രാജി; ബി.ജെ.പി നേതാക്കളുടെ ഉപവാസ സമരം ആഗസ്റ്റ് ഒന്നിന്

error: Content is protected !!