മലപ്പുറത്ത് തുണിക്കട കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് സൂചന

malappuram,randathany,textiles,fire,rashtradeepam

മലപ്പുറം രണ്ടത്താണിയിലെ മലേഷ്യ ടെക്സ്‌റ്റൈയില്‍സ് എന്ന തുണിക്കട കത്തിനശിച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു. കടയുടെ ഭിത്തി തുരന്ന നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന കട പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് തുണിക്കട. സംഭവത്തില്‍ കാടാമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

11 RDads Place Your ads small

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Read Previous

നടുറോഡില്‍ സ്വന്തം ലിംഗം മുറിച്ചത് എയ്ഡ്‌സ് ബാധിതനായ യുവാവ്

Read Next

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിന്: ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ

error: Content is protected !!