പുഴയില്‍ നിന്ന് തലയോട്ടിയ്ക്ക് പിന്നാലെ അസ്ഥികളും കണ്ടെത്തി

malappuram ,student, death

മലപ്പുറം: പുഴയില്‍ നിന്ന് തലയോട്ടിയ്ക്ക് പിന്നാലെ അസ്ഥികളും കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടലുണ്ടിപ്പുഴയിലെ കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അസ്ഥികളുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെടുത്തു.

മനുഷ്യന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. തിരൂരങ്ങാടി പൊലീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണെന്നാണ് പ്രാഥമിക വിവരം. പരിശോധനാഫലം കിട്ടുന്നതോടെ തുടര്‍നടപടികള്‍ എടുക്കുമെന്ന് തിരൂരങ്ങാടി എസ്‌എച്ച്‌ഒ കെ മുഹമ്മദ് റഫീഖ് അറിയിച്ചു.

Read Previous

നെടുംപുറം മെഡിക്കല്‍ ഷോപ്പ് ഉടമ കാവുംങ്കര നെടുംപുറത്ത് മുസ്തഫ നിര്യാതനായി.

Read Next

നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്​ത്രീ പിടിയില്‍

error: Content is protected !!