മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചു

maharashtra,chief minister,rashtradeepam

ഗത്യന്തരമില്ലാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചു. ഗവര്‍ണറെ കണ്ടു രാജികത്ത് കൈമാറി. കാവല്‍സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. രാജിക്ക് ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഫട്നാവിസ് അവകാശവാദം ഉന്നയിച്ചില്ല. നവംബര്‍ 15 വരെ റിസോര്‍ട്ടില്‍ തുടരാന്‍ ശിവസേന എം ല്‍ എ മാരോടു പറഞ്ഞു. ഉദ്ധവ് താക്കറെ കാണാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. എം ല്‍ എ മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന പോലീസിന് കത്ത് നല്‍കി. മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ച് നിന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണമെന്ന ബി.ജെ.പിയുടെ സ്വപ്നം പൊലിഞ്ഞത്. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന നിര്‍ദേശം ശിവസേന മുന്നോട്ട് വെച്ചെങ്കിലും ബി.ജെ.പി ഇതിന് വഴങ്ങിയില്ല.

Related News:  കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 708 പേര്‍; 18 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 608, 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

Read Previous

കേന്ദ്രഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുകയാണ് പി രാജീവ്

Read Next

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു: ജോസ് കെ.മാണി

error: Content is protected !!