ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍ മഹീന്ദ്ര ട്രിയോ പുറത്തിറങ്ങി

1.36 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ട്രിയോയുടെ വില തുടങ്ങുന്നത്. 2018ലെ ഓട്ടോ എക്സ്പോയിലാണ് ഈ മുച്ചക്രവാഹനം ആദ്യമായി മഹീന്ദ്ര അവതരിപ്പിച്ചത്. അതിനു ശേഷം മൂവ് മൊബിലിറ്റി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും ഇതവതരിപ്പിക്കപ്പെട്ടു.

ട്രിയോ യാരിയാണ് 1.36 ലക്ഷം രൂപയ്ക്ക് ലഭ്യമാകുക. മഹീന്ദ്ര ട്രിയോ മോഡലിന് 2.22 ലക്ഷം രൂപയാണ് വില. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ മുന്നേറ്റമാണിതെന്ന് മഹീന്ദ്ര ഇലക്ട്രിക് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു. ബെംഗളൂരുവിലാണ് വാഹനം പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കര്‍ണാടക നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്

Read Previous

ശബരിമല സുരക്ഷക്കായി 15,259 പോലീസുകാർ

Read Next

വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം: കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് പുറത്ത് കടക്കാനായില്ല

Leave a Reply

error: Content is protected !!