വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധം ശ​ക്തം; മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചു

MADRS UNIVERSITY CLOSED

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചു. അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ട​ന്‍ ഹോ​സ്റ്റ​ല്‍ വി​ട്ടു​പോ​കാ​ന്‍ ര​ജി​സ്ട്രാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. രാ​ത്രി​യും പ്ര​തി​ഷേ​ധം തു​ട​ര​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തീ​രു​മാ​നം. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലും പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

നേ​ര​ത്തെ മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം​യു​വി​ലെ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി കാ​ര്‍​ത്തി​കേ​യ​ന്‍, പ​ബ്ലി​ക് അ​ഡി​മി​നി​സ്ട്രേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് വി​ദ്യാ​ര്‍​ഥി സു​ബ്ബി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പോ​ലീ​സ് ഇ​തു​വ​രെ വി​ട്ട​യ​ച്ചി​ട്ടി​ല്ല.

Read Previous

എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍. സദാശിവന്‍(78)നിര്യാതനായി.

Read Next

സംസ്ഥാനത്തെ ഹർത്താൽ ഭാ​ഗീകം: 541 പേരെ അറസ്റ്റ് ചെയ്തു: 367 പേർ കരുതൽ തടങ്കലിൽ

error: Content is protected !!