ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി യൂസഫലി

0

Get real time updates directly on you device, subscribe now.

ജീവകാരുണ്യത്തിന്റെ കാര്യത്തിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെ മുന്നില്‍. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതില്‍ നല്ലൊരു പങ്കും ചെലവഴിച്ചത്.
ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഒരു വര്‍ഷം കൊണ്ട് 10 കോടിയിലേറെ രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

മലയാളികളില്‍ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരില്‍ അഞ്ചാം സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം 70 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (27 കോടി രൂപ), ആര്‍.പി. ഗ്രൂപ്പ് മേധാവി രവി പിള്ള (24 കോടി രൂപ), ശോഭ ഗ്രൂപ്പ് മേധാവി പി.എന്‍.സി. മേനോന്‍ (19 കോടി രൂപ), കല്യാണ്‍ ജൂവലേഴ്സ് മേധാവി ടി.എസ്. കല്യാണരാമന്‍ (13 കോടി രൂപ), ജെംസ് എജ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (10 കോടി രൂപ) എന്നിവരാണ് യൂസഫലിക്കു പുറമെ പട്ടികയില്‍ ഇടം നേടിയ മലയാളികള്‍.

Leave A Reply

Your email address will not be published.