ഭാ​ഗ്യം’ കൈയിലെത്തിയില്ല; കാത്തു നില്‍ക്കാതെ തമ്പി മടങ്ങി

LOTTERY, THAMBI

മാവേലിക്കര: വില്‍ക്കാന്‍ കഴിയാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റ് സമ്മാനിച്ച 60 ലക്ഷം രൂപ കൈയിലെത്തും മുന്‍പ് തമ്ബി മരിച്ചു. മാവേലിക്കര ഇറവങ്കര സവിത ഭവനത്തില്‍ സി തമ്ബിയാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വില്‍ക്കാനാകാതെ അധികം വന്ന സ്ത്രീ ശക്തി ലോട്ടറിയുടെ 10 ടിക്കറ്റുകളിലൊന്നാണ് തമ്ബിക്ക് ഭാഗ്യമായി മാറിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ മാങ്കാംകുഴി ശാഖയില്‍ ഏല്‍പിച്ചിരുന്നു. മാവേലിക്കര- പന്തളം റോഡില്‍ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളായിരുന്നു തമ്ബി. കൊച്ചാലുംമൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന തമ്ബി പിന്നീടാണു റോഡരികില്‍ പെട്ടിക്കടയും ഒപ്പം ലോട്ടറി വില്‍പനയും തുടങ്ങിയത്. ലഭിക്കുന്ന പണം കൊണ്ട് കട വിപുലീകരിച്ച ശേഷം മക്കളെ സഹായിക്കണമെന്നായിരുന്നു തമ്ബിയുടെ ആഗ്രഹം. വീട്ടില്‍ വച്ചു നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: സരിത, സവിത. മരുമക്കള്‍: ബിജു, അനില്‍.

Read Previous

എഞ്ചിനിയറിംഗ് കോളെജില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; കര്‍ണപുടം പൊട്ടി

Read Next

അവിനാശിയില്‍ വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി

error: Content is protected !!