ലോക്സഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

16 വിഭാഗങ്ങളിലായാണ് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിരിക്കുന്നത്.

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവായി. മൊത്തം 16 വിഭാഗങ്ങളിലായാണ് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നോഡല്‍

Atcd inner Banner

ഓഫീസര്‍മാര്‍ ചുവടെ:

• എസ്. ഷാജഹാന്‍, ഡപ്യൂട്ടി കളക്ടര്‍ – മാന്‍പവര്‍ മാനേജ്മെന്റ്
• സത്യപാലന്‍ നായര്‍, സീനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ് – ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാനേജ്മെന്റ്, നാമനിര്‍ദേശ പത്രിക
• ജോജി.പി.ജോസ്, ആര്‍.ടി.ഒ, എറണാകുളം – ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ്,
• വി.ഇ. അബ്ബാസ്, മെട്രോ സ്പെഷ്യല്‍ തഹസില്‍ദാര്‍, ട്രെയിനിംഗ് മാനേജ്മെന്റ്,
• ഗീത കാണിശ്ശേരി, ഹുസൂര്‍ ശിരസ്തദാര്‍, കളക്ടറേറ്റ് – മെറ്റീരിയല്‍ മാനേജ്മെന്റ്,

• കെ. ചന്ദ്രശേഖരന്‍ നായര്‍, എഡിഎം – മാതൃകാ പെരുമാറ്റച്ചട്ടം, ജില്ലാ സെക്യൂരിറ്റി പ്ലാന്‍
• ജി. ഹരികുമാര്‍, ഫിനാന്‍സ് ഓഫീസര്‍, കളക്ടറേറ്റ് – ചെലവ് നിരീക്ഷണം, എറണാകുളം മണ്ഡലം
• സി. ജയ, ഡപ്യൂട്ടി ഡയറക്ടര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ് – ചെലവ് നിരീക്ഷണം, ചാലക്കുടി മണ്ഡലം
• സ്നേഹില്‍കുമാര്‍ സിംഗ്, സബ് കളക്ടര്‍, ഫോര്‍ട്ടുകൊച്ചി – കേന്ദ്ര നിരീക്ഷകരുടെ ചുമതല
• ബിന്ദു, മെട്രോ സ്പെഷ്യല്‍ തഹസില്‍ദാര്‍ – ബാലറ്റ് പേപ്പര്‍
• നിജാസ് ജ്യുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി, മാധ്യമ ഏകോപനം
• കെ. ശ്യാമ, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ – കമ്പ്യൂട്ടറൈസേഷന്‍, ഐ.ടി
• ബീന.പി.ആനന്ദ്, സീനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ് – സ്വീപ് വോട്ടര്‍ വിദ്യാഭ്യാസ പരിപാടി
• കെ. മനോജ്, സ്പെഷ്യല്‍ തഹസില്‍ദാര്‍, പവര്‍ഗ്രിഡ് – ഹെല്‍പ് ലൈന്‍, പരാതി പരിഹാരം, പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം

RD Staff Ads inner Bottom

Leave A Reply

Your email address will not be published.