തിരുവനന്തപുരം: ആശങ്കവിതച്ച് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനൊപ്പം മൂന്നു മരണവും റിപ്പോര്‍ട്ടു ചെയ്തു.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആദ്യമായി കണ്ടെത്തിയ കേരളത്തില്‍ ഒരു മാസത്തിനകം 3000 കേസുകള്‍ . നിലവില്‍ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്.സംസ്ഥാനത്ത് ഗുരുതര സാഹചര്യമില്ലെന്നും മുൻ കരുതല്‍ മതിയെന്നും ഇതുവരെ ഒരാളില്‍ മാത്രമേ ജെഎൻ1 കണ്ടെത്തിയിട്ടുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.

