ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് തരിശായി കിടക്കുന്ന കൃഷിഭൂമികളില്‍ കൃഷി ചെയ്യുന്നതിന് വേണ്ടി വണ്ടന്മേട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ അംഗങ്ങള്‍ക്ക് ലോണ്‍ നല്കുന്നു. മത്സയകൃഷി,കന്നുകാലി കൃഷി എന്നിവയ്ക്കും ലോണ്‍ ഉണ്ട്. മെയ് 30 വരെ സ്വര്‍ണ്ണ പണയത്തിന്മേല് 50,000 രൂപ വരെ പലിശ രഹിത വായ്പ മൂന്ന് മാസത്തേയ്ക്ക് നല്കുന്നു. താല്‍പ്പര്യമുള്ളവര്‍ ബാങ്കുമായി ബന്ധപ്പെടുക.