മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും എസ്.സി 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്കുള്ള കട്ടിലും വാർഡ് മെമ്പറും അയവന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.എസ് അജീഷ് വിതരണം ചെയ്തു. ചടങ്ങിൽ ആയവന പഞ്ചായത്ത് സെക്രട്ടറി ജയരാജ്, അഞ്ചപ്പടി ഹെഡ്മാസ്റ്റർ, ആശവർക്കർ റൂബിയ, സിഡി എസ് കദീജാ മുഹമ്മദ്, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി എം അലിയാർ സലീം കാക്കനാക്കുടി, നാസിം പട്ടമ്മാക്കുടിയിൽ, അഷറഫ് ഹമീദ്, അഷ്ക്കർ തങ്ങൾ, അസ്ലാഫ് പട്ടമ്മാക്കുടയിൽ അംഗനവാടി ടീച്ചർ മറിയംബീവി നന്ദി പറഞ്ഞു.