തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണം : എല്‍ദോസ് കുന്നപ്പിള്ളി

ELDHOSE KUNNAPILLY MLA,PERUMBAVOOR,RASHTRADEEPAM

പെരുമ്പാവൂര്‍ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നല്‍കിയ കത്തിലാണ് എം.എല്‍.എ ഈ ആവശ്യം ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം ഈ മാര്‍ച്ച് മാസം അവസാനിക്കുകയാണ്. എന്നാല്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തികരിക്കുവാന്‍ സാധിക്കില്ലെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.

2019 – 20 വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ത്തികരിക്കുന്നതിന് 6 മാസത്തെ സമയം ദീര്‍ഘിപ്പിച്ചു നല്‍കണം. അനുവദിച്ചതിന്റെ പകുതി തുക മാത്രമാണ് ഭൂരിഭാഗം പഞ്ചായത്തുകളും ചെലവഴിച്ചിട്ടുള്ളു. ചെലവഴിക്കാത്ത തുക അടുത്ത വര്‍ഷം അനുവദിക്കുന്നതില്‍ നിന്നും കുറവ് ചെയ്യും. ഇത് പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ബാധിക്കുന്ന കാര്യം ആയതിനാല്‍ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക നഷ്ടപ്പെടാതെ സ്പില്‍ ഓവര്‍ ആക്കുകയോ പദ്ധതി പൂര്‍ത്തികരിക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എം.എല്‍.എ കത്ത് നല്‍കി.

Read Previous

നെല്ല് സംഭരണത്തില്‍ സഹകരിക്കണം: സപ്ലൈകോ സി എംഡി

Read Next

കോവിഡ് 19; നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം: കളക്ടര്‍

error: Content is protected !!