കഴിഞ്ഞ വര്‍ഷത്തെ മദ്യ വില്‍പ്പനയില്‍ റെക്കോര്‍ഡ്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. 14508 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. പ്രളയത്തില്‍ മുങ്ങിയ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപ്പട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രളയ കാലത്ത് മാത്രം 1264 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബിവറേജസ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേതുമുള്‍പ്പെടെയുള്ള ഔട്ലെറ്റുകള്‍ വഴിയും ബാറുകളിലും കൂടി ആകെ വിറ്റഴിച്ച 14508 കോടി രൂപയുടെ മദ്യത്തില്‍ നിന്ന് സംസ്ഥാനത്തിനു കിട്ടിയ നികുതി വരുമാനം12424 കോടി രൂപയാണ്. അതായത് സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 23 ശതമാനമാണ് മദ്യത്തിലൂടെ ഖജനാവിലേക്കെത്തിയത്.

തൊട്ടു മുന്‍പുള്ള സാ സാമ്പത്തിക വര്‍ഷം ഇത് 11024 കോടി രൂപയായിരുന്നു. വിറ്റ മദ്യത്തിന്റെ അളവിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 216.34 ലക്ഷം കേസ് മദ്യമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ എട്ട് ലക്ഷം കേസുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധികം വിറ്റത്. പൂട്ടികിടന്ന ബാറുകള്‍ സ്റ്റാര്‍ പദവി മാറ്റി തുറന്നതോടെയാണ് മദ്യ വില്‍പനയില്‍ കുതിച്ചു ചാട്ടമുണ്ടായത്.

Subscribe to our newsletter

Leave A Reply

Your email address will not be published.