Home NewsKerala ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന്റ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്സ്മെന്റ്; വിവാദ കരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് യുവി ജോസ്
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന്റ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്സ്മെന്റ്; വിവാദ കരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് യുവി ജോസ്

by Rashtradeepam Desk

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിന്റ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാര്‍ നല്‍കി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിക്കായി ലഭിച്ച പണത്തില്‍ ഒരു ഭാഗം തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയെന്ന ആരോപണത്തിലാണ് ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.

അതേസമയം, ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ടു സിഇഒ യു.വി ജോസിനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഉപകരാര്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി എ.സി മൊയ്തീനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. യൂണിടാകും കോണ്‍സുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യുവി ജോസ് മന്ത്രിയെ അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫല്‍റ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റിനു വേണ്ടി യൂണിടാക്കുമായി കരാര്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറലാണ് എന്നതടക്കമുള്ള വിവരങ്ങളായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്.

 

Related Posts

error: Content is protected !!