മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത് ലക്ഷങ്ങള്‍

LDF,SECULAR ,CAA,RASHTRADEEPAM

ഭരണഘടന സംരക്ഷിയ്ക്കാന്‍  കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി കൈകോര്‍ത്തു. രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കുടിലശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു.

LDF,SECULAR ,CAA,RASHTRADEEPAM ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരുവോരത്ത് അണിനിരന്ന മുക്കാല്‍ കോടിയോളം പേര്‍ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ചപ്പോള്‍ ലോകചരിത്രത്തില്‍ത്തന്നെ മുമ്പുണ്ടായിട്ടില്ലാത്ത ഒരു ചരിത്രം പിറന്നു. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബിയും അണിചേര്‍ന്നു.

LDF,SECULAR ,CAA,RASHTRADEEPAM″കണ്ണിയാകാന്‍ കശ്മീരിന്റെ പോരാളിയും”

മലപ്പുറം: ഇന്ത്യയെ രക്ഷിയ്ക്കാന്‍ മഹാമുന്നേറ്റം ഒരുക്കി കേരളം മനുഷ്യമഹാശൃംഖല തീര്‍ത്തപ്പോള്‍ അതില്‍ കണ്ണിയാകാന്‍ കശ്മീരിന്റെ പോരാളിയും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ജമ്മു കശ്മീര്‍ നിയമസഭാംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി മലപ്പുറത്ത് കുന്നുമ്മലിലാണ് ശൃംഖലയില്‍ കണ്ണിയായത്. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,മന്ത്രി കെ ടി ജലീല്‍ തുടങ്ങിയവരും ഇവിടെ കണ്ണിയായി. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗത്തിലും തരിഗാമിയും മറ്റ് നേതാക്കളും സംസാരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി . എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കിള്ളിപ്പാലത്ത് കണ്ണിചേര്‍ന്നു. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നു.

3.30-ന് കാസര്‍കോട് നിന്ന് റോഡിന്റെ വലതുവശം ചേര്‍ന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്സല്‍ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി.

Read Previous

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണ് – മന്ത്രി എ.സി.മൊയ്തീന്‍

Read Next

പൗരത്വ നിയമം റദ്ദാക്കുംവരെ വിശ്രമമില്ല: പിണറായി വിജയന്‍

error: Content is protected !!