ലോക്ക് ഡൗണില്‍ അതിഥിതൊഴിലാളി കളുമായൊരു ലേബര്‍ കമ്മീഷണറുടെ ഫ്രണ്ട്ലി മാച്ച്

ലോക്ക് ഡൗണ്‍ കാലത്ത് അങ്കമാലി പുളിയനത്ത് പ്രവര്‍ത്തിക്കുന്ന അഥിതി തൊഴിലാളികളുടെ ക്യാമ്പില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുമായി ഒരു വോളി ബോള്‍ മത്സരത്തിന് സമയം കണ്ടെത്തി തൊഴില്‍ വകുപ്പ് മന്ത്രി ടി. പി.രാമകൃഷ്ണന്‍ ന്റെ നിര്‍ദേശപ്രകാരം എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹം അവരുമായി വോളി ബോള്‍ കളിക്കാന്‍ സമയം കണ്ടത്തിയത്.  സാമൂഹിക അകലം പാലിക്കുകയെന്ന കൊവിഡ് കാല സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചായിരുന്നു കളി. കൃത്യമായ അകലം പാലിച്ച് സന്തോഷത്തോടെ അതിഥി തൊഴിലാളികളും പങ്കെടുത്തു. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നതിനൊപ്പം അവര്‍ക്ക് സാമൂഹ്യ-മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നെങ്കില്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലിംഗും നല്‍കുന്നതിനുള്ള സംവിധാനം തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതുകൂടി പരിശോധിക്കാനായിരുന്നുലേബര്‍ കമ്മീഷണര്‍ എറണാകുളത്ത് എത്തിയത്.

അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (എന്‍ഫോഴ്സ്മെന്റ് ) കെ.ശ്രീലാല്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി.സുരേഷ് കുമാര്‍, ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ മുഹമ്മദ് സിയാദ് , അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്
തുടര്‍ന്ന് സംഘം വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അതിഥി തൊഴിലാളികളോട് ആശയവിനിമയം നടത്തുകയും ചെയ്തു. കൊവിഡ് കാലത്തും കരുതലോടെ സേവനങ്ങള്‍ ഒരുക്കിയ തൊഴില്‍ വകുപ്പിനോടുള്ള നന്ദി അറിയിച്ചാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. ലോക്ക് ഡൗണിന്റെ ആദ്യ ദിവസം മുതല്‍ അതിഥി തൊഴിലാളികളുടെ ഭക്ഷണവും താമസവും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തിയാണ് ലേബര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ജില്ലാ ലേബര്‍ ഓഫീസില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ വരുന്ന പരാതികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.ലോക്ക് ഡൗണ്‍ കാലം പൂര്‍ത്തിയാകുന്നതു വരെ എല്ലാ തൊഴിലാളികള്‍ക്ക് എല്ലാ തരത്തിലുള്ള സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് ലേബര്‍ കമ്മീഷണര്‍ മടങ്ങിയത്.

Read Previous

സ്വര്‍ണ്ണവിലകുതിക്കുന്നു ;ഇന്ന് കൂടിയത് 200 രൂപ

Read Next

ഡോക്ടര്‍മാരും നഴ്‌സുമാരും എന്റെ മക്കളാ, 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

error: Content is protected !!