സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പ്രൊഫ. കെ.വി. തോമസിന് അഭിവാദ്യം അർപ്പിച്ച് കുമ്പളങ്ങിയിൽ കോൺഗ്രസ്സ് പ്രകടനം

തോപ്പുപടി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പ്രൊഫ.കെ.വി.തോമസിന് അഭിവാദ്യം അർപ്പിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. സ്ത്രീകൾ ഉൾപ്പടെ നൂറോളം പ്രവർത്തകർ പ്രൊഫ. കെ.വി. തോമസിന്റെ ചിത്രങ്ങൾ അടങ്ങിയ ” നാടിന്റെ നായകന് ഒപ്പം ജന്മനാട് എന്ന മുദ്രവാക്യം എഴുതിയ പ്ലക്കാർഡുമായാണ് പ്രകടനം നടത്തിയത്. കെ.വി.തോമസ് മത്സരിച്ച എല്ലാ തിരെഞ്ഞെടുപ്പുകളുടെയും സമാപനം ജന്മനാടായ കുമ്പളങ്ങിയിലാണ് നടത്തിയിരുന്നത്.

Atcd inner Banner

കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.ജെ ആന്റണി, ഷാജി കുറുപ്പശ്ശേരി, എം.പി.ശിവദത്തൻ,പഞ്ചായത്ത് പ്രസിടന്റ്റ് മാര്‍ട്ടിന്‍  ആന്റണി , സഹകരണ ബാങ്ക് പ്രസിടന്റ്റ് ബസില്‍ ചെന്നാം പള്ളി പഞ്ചായത്ത്‌ അങ്കങ്ങളായ ഉഷ പ്രദീപ്‌ , അമല ബാബു , തോമസ്‌ ആന്റണി , എം എ സുദീഷ് , മാര്‍ഗരറ്റ് ലോറന്‍സ് , സി സി ചന്ദ്രന്‍ , തോമസ്‌ കളത്തിവീടില്‍ , ബിജു തത്തമംഗലത്ത് , കെ സി കുഞ്ഞ് കുട്ടി, സെല്‍ജന്‍ അട്ടിപ്പേറ്റി, ഷിലാ സേവ്യർ, ജാസ്മിൻ രാജേഷ് എന്നിവർ നേതൃത്വം നൽകി.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.