കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വെയ്‌സിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ ആണ് മരിച്ചത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Read Previous

ഷോൺ ജോർജിനെ ചെയർമാനാക്കി പിസി ജോർജിന് പുതിയ പാർട്ടി; കേരള ജനപക്ഷം സെക്യുലർ

Read Next

മോദിയുടെ രാജീവ് ഗാന്ധിക്കെതിരെയുള്ള പരമാര്‍ശത്തെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ദില്ലി സര്‍വകലാശാലയിലെ അധ്യാപകര്‍

Leave a Reply

error: Content is protected !!