കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നതിനാല്‍ അതിന്റെ സന്തോഷത്തിലായിരുന്നു കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. പ്രേക്ഷകരും താരത്തിനും പ്രിയയ്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരുന്നു.

കുഞ്ഞിന്റെ പേര് എന്ത് എന്നതാണ് ആയിരുന്നു പിന്നീടത്തെ ചര്‍ച്ച. എന്തായാലും കുഞ്ഞിന്റെ പേര് കുഞ്ചാക്കോ ബോബൻ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

കുഞ്ഞിന്റെ പേര് എന്തെന്ന്, യേശുദാസ് ആണ് ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്ന് കുഞ്ചാക്കോ ബോബൻ മറുപടി പറഞ്ഞിരുന്നു. അതായത് ബോബൻ കുഞ്ചാക്കോ എന്ന്. അങ്ങനെയായിരുന്നു ആരാധകരും കുഞ്ഞിനെ പേര് വിളിച്ചത്.

ഇപ്പോള്‍ ബോബൻ കുഞ്ചോക്കോ അഥവ ഇസഹാക് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര് എന്ന് കുഞ്ചാക്കോ ബോബൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കുഞ്ഞിന് എന്ത് പേരിടണമെന്ന് ആശയക്കുഴപ്പത്തിലാണെന്ന് കുഞ്ചോക്കോ ബോബൻ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. BK/IKB ? ’ എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരുന്നത്. സംവിധായകൻ രഞ്ജിത് ശങ്കര്‍ IKB മതിയെന്ന് കമന്റിട്ടിട്ടിരുന്നു.

Subscribe to our newsletter

Leave A Reply

Your email address will not be published.