എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി; കെ.എസ്.യു. ഉപരോധം അവസാനിപ്പിച്ചു

KSU , SFI, PROTEST

തിരുവനന്തപുരം: മണിക്കൂറുകള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമായി. റോഡ് ഉപരോധം നടത്തിയിരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ.എസ്.യു.ഉപരോധവും അവസാനിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ അടിയന്തരനടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കില്‍ താനടക്കമുള്ളവര്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എം.ജി. റോഡില്‍ ഉപരോധസമരം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കെ.എസ്.യു.പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി അടക്കമുള്ളവരെയാണ് പോലീസ് ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത്. പോലീസിനെ പ്രതിരോധിക്കാന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ കിടന്നെങ്കിലും പോലീസ് ഇവരെ ബലംപ്രയോഗിച്ച്‌ മാറ്റുകയായിരുന്നു. കെ.എസ്.യു. പ്രവര്‍ത്തകരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. എം.ജി. റോഡ് ഉപരോധിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ച എസ്.എഫ്.ഐക്കാരെ കോളേജില്‍നിന്ന് പുറത്താക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. റോഡില്‍കിടന്ന് മരിച്ചാലും വേണ്ടില്ല, എസ്‌എഫ്‌ഐ ഗുണ്ടകളെ പുറത്താക്കണം. അവരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

Read Previous

‘ഷെയ്ന്‍ കാണിച്ചത് പ്രതിഷേധമല്ല, തോന്നിവാസം’- ബി ഉണ്ണികൃഷ്ണന്‍

Read Next

അയ്യപ്പഭക്തന്‍ കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു

error: Content is protected !!