മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍

കാസര്‍കോട്: മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി എല്ലാ സഹായവും ഉറപ്പുനല്‍കിയെന്ന് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു കൃഷ്ണന്റെ പ്രതികരണം.

Atcd inner Banner

സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയില്ലെന്നും കൃഷ്ണന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ‘തണലിന്റെ’ കീഴില്‍ നിര്‍മിക്കുന്ന വീടും രാഹുല്‍ സന്ദര്‍ശിച്ചു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.