കെ ആര്‍ പ്രേംകുമാര്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി

KR Premkumar, deputy mayor, candidate ,Cochin Corporation

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ പുതിയ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കെ ആര്‍ പ്രേംകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. പശ്ചിമകൊച്ചി പതിനെട്ടാം ഡിവിഷനിലെ കൗണ്‍സിലറാണ് കെ.ആര്‍.പ്രേമകുമാര്‍. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. പശ്ചിമ കൊച്ചിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രേമകുമാര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കുന്നത്. ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മേയര്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്.

Avatar

Chief Editor

Read Previous

കോട്ടയം ദേവലോകം അരമനയ്ക്ക് സമീപത്തെ കുരിശടിക്കു നേരെ കല്ലേറ്

Read Next

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കും

error: Content is protected !!