ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി

kozhikode, thalaqu

കോഴിക്കോട്: ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ഫഹ്മിദയാണ് ഭര്‍ത്താവ് സെയ്ദ് ഹാഷിമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച്‌ കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടര വര്‍ഷം മുമ്ബാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയായ ഫഹ്മിദ വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ സെയ്ദ് ഹാഷിം ഫവാസ് കോയ തങ്ങളെ വിവാഹം ചെയ്തത്. ഇരുവരുടേതും രണ്ടാം വിവാഹം ആയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് വിദേശത്തേക്ക് പോയതോടെ ഭര്‍തൃ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി ഫഹ്മിദ പറയുന്നു. സ്ത്രീധനത്തിന്റെ പേര് ഭര്‍ത്താവിന്റെ മാതാവും ഉപദ്രവിച്ചു. ഇതെല്ലാം ഭര്‍ത്താവിനെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. ഫഹ്മിദയോട് വീട്ടില്‍ തുടരാനായിരുന്നു നിര്‍ദ്ദേശം. ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ ജനുവരി അവസാനം ഫോണില്‍ വിളിച്ച്‌ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തി. ഫഹ്മിദയുടെ പരാതിയില്‍ മൂവര്‍ക്കും എതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Read Previous

കൊറോണ ; സ്പെയിനില്‍ അടിയന്തരാവസ്ഥ

Read Next

പട്ടണക്കാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി

error: Content is protected !!