അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ സം​ഭ​വം: വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍

KOZHIKODE, COLLEGE,

കോ​ഴി​ക്കോ​ട്: താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ വി​ഷ‍​യ​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ പൂ​ട്ടി​യി​ട്ട കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നെ വീ​ട്ടി​ലെ​ത്തി​ച്ചു. ചേ​ള​ന്നൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ദേ​വ​പ്രി​യ​യെ​യാ​ണ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി യാ​തൊ​രു​വി​ധ ച​ര്‍​ച്ച​യ്ക്കു​മി​ല്ലെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു.

മോ​ശം പ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ​തെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ആ​ണ്‍​കു​ട്ടി​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍‌ തെ​റ്റാ​ണെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ, വി​ദ്യാ​ര്‍​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് പ്രി​ന്‍​സി​പ്പ​ലി​നെ പോ​ലീ​സ് മു​റി​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read Previous

ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും

Read Next

കേ​ര​ള കോ​ണ്‍​ഗ്ര​സ് ചി​ഹ്ന ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ അ​ടു​ത്ത മാ​സം 20 ന് ​തു​ട​ര്‍​വാ​ദം കേ​ള്‍​ക്കും

error: Content is protected !!