ഇറങ്ങി വാടാ ചെറ്റകളെ….ഓർത്ത് കളിച്ചോ ചെറ്റകളെ…വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രകടനം

KOZHIKODE BJP MARCH

കോഴിക്കോട്: കുറ്റ്യാടിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രകടനം. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രവ‍ര്‍ത്തകര‍് പ്രകടനം നടത്തിയത്.

‘ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്” എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. മുസ്ലിം ലീഗിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി.

 

കുറ്റിയാടിയില് ജനങ്ങൾ കട അടച്ചതിനു ശേഷം നടന്ന ബിജെപി പ്രകടനം….

Posted by Abu Thahir Km on Monday, January 13, 2020

Read Previous

കോ​ട്ട​യ​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

Read Next

ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് വിടണം: ടി പി സെൻകുമാർ

error: Content is protected !!