വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് ബാധ, ഗൃഹനാഥനെതിരെ കേസ്

കാസര്‍കോട്: വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവിന്റെ പിതാവ് അബ്ദുള്‍ ഖാദറിന്റെ പേരില്‍ കേസെടുത്തു. ചെങ്കള ഗ്രാമപ്പഞ്ചായത്തിലായിരുന്നു സംഭവം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇയാളില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് മറച്ചുവെച്ചെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജൂലായ് 17-നാണ് വിവാഹം നടന്നത്. 150-ലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകര്‍ന്നവരില്‍ 10 പേര്‍ വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്.

Read Previous

മദ്രസ-മസ്ജിദ് ജീവനക്കാര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

Read Next

അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം: കുറ്റക്കാർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: കെ.സുരേന്ദ്രൻ

error: Content is protected !!