പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

KOTTAYAM, PUTHUJEEVAN

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. മാത്രവുമല്ല പൂട്ടാന്‍ തീരുമാനിച്ചാല്‍ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വരും. നിലവില്‍ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാന്‍ സ്ഥാപനത്തോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പുതുജീവനെതിരെ എന്തെങ്കിലും നടപടികളിലേക്ക് കടക്കുന്നത് ഹിയറിംഗിന് ശേഷമായിരിക്കുമെന്നും കോട്ടയം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ഒരാഴ്ചയ്ക്കകം ഹിയറിംങ് നടത്തി പുതുജീവന്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മെന്‍റല്‍ ഹെല്‍ത്ത് കെയര്‍ അതോറിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമല്ലെന്നും കളക്ര്‍ പറഞ്ഞു. 2019 ല്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ സ്ഥാപനം വീണ്ടും അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാനത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനും കൃത്യമായ ലൈസന്‍സില്ല. ഈ മാസം പകുതിയോടെ മാത്രമേ അതോറിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകു. അതിനാല്‍ നിയപരമായി പുതുജീവന്‍ ഉടന്‍ പൂട്ടാനാകില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

സംസ്ഥാന മെന്‍റല്‍ ഹെല്‍ത്ത് കെയര്‍ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ചങ്ങനാശേരി പുതുജീവന്‍ ട്രസ്റ്റ് മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് ഉടന്‍ അടച്ചുപൂട്ടാനാകില്ലെന്നാണ് കോട്ടയം ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മെന്‍റല്‍ ഹെല്‍ത്ത് കെയര്‍ അതോറിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാത്തതാണ് ഇതിന് കാരണം.

Read Previous

നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്​ത്രീ പിടിയില്‍

Read Next

ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യ ; കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കെന്ന് സുഹൃത്തുക്കള്‍

error: Content is protected !!