സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

kottayam, pala, murder, arrest

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കേസ്. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ 78വയസ്സുള്ള കുട്ടപ്പന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി. ക്യാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന സ്ഥലം വീതം വയ്ക്കുന്നതു സംബന്ധിച്ച്‌ സഹോദരന്മാര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.

Related News:  ഉത്രവധക്കേസ്: സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍, സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

ഇതിനോട് ചേര്‍ന്നാണ് കുട്ടപ്പന്‍ കൃഷി ചെയ്തിരുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കുട്ടപ്പന്‍ കൃഷിസ്ഥലത്തേക്ക് എത്തിയപ്പോള്‍ മോഹനനുമായി വാക്കേറ്റമുണ്ടായി. കത്തിയുമായി ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജേഷ്ഠനെ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു മോഹനന്‍. കുഴഞ്ഞുവീണ കുട്ടപ്പനെ മോഹനനും വീട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തും മുന്‍പേ കുട്ടപ്പന്‍ മരിച്ചു. ‌ ആറ് മാസം മുന്‍പ് മോഹനന്റെ സ്കൂട്ടര്‍ തീവച്ച്‌ നശിപ്പിച്ച സംഭവത്തിലും കേസ് നിലനില്‍ക്കുന്നുണ്ട്. മോഹനന്റെ വളര്‍ത്തുനായയെ കുട്ടപ്പന്‍ വെട്ടിക്കൊന്നതായും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്താണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Related News:  ഉത്രവധക്കേസ്: സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍, സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

Read Previous

കൊറോണ: അമേരിക്കയിൽ രണ്ടാഴ്ചക്കുള്ളിൽ ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാം

Read Next

സാ​ല​റി ച​ല​ഞ്ചി​ന് നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷം

error: Content is protected !!