കോട്ടയത്തെ നടുക്കിയ ക്രൂര കൊലപാതകത്തിലെ പ്രതിയെ അറസ്റ്റു ചെയ്തു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കോട്ടയം: താഴത്തങ്ങാടിയില്‍ ഷാനി മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് കൊച്ചിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു. കൃത്യത്തിനു ശേഷം യുവാവ് കാറില്‍ രക്ഷപ്പെട്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

  • സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പൊലീസ് പ്രദേശികമായി തിരച്ചില്‍ ശക്തമാക്കിയതോടെ ഇയാള്‍മുങ്ങി. എറണാകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇയാള്‍ രാവിലെ മുതല്‍ വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പലയിടത്തും കറങ്ങി നടന്ന ശേഷമാണ് ഇവരുടെ വീടിനു സമീപം മോഷണ ഉദ്ദേശ്യത്തോടെയാണ് എത്തിയത്. മുമ്പ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ്. കുടുംബവുമായി നല്ല പരിചയമുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ഇതുവരെ സൂചനയില്ല. പല ഹോട്ടലുകളിലും പാചക ജോലികള്‍ ചെയ്തിരുന്നയാളാണു പ്രതി. ആദ്യം വീട്ടമ്മയുടെ ഭര്‍ത്താവിനെയാണ് ആക്രമിച്ചത്. പിന്നാലെ വീട്ടമ്മയെ ആക്രമിച്ചു. വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്.

വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്നു. വീട്ടില്‍നിന്ന് പണവും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടു. പണ്ടു പലപ്പോഴും ഇയാള്‍ക്ക് അഭയം നല്‍കിയിരുന്നത് ഈ വീട്ടുകാരാണ്. പരിചയക്കാരനായതിനാല്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയില്ല. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയപ്പോള്‍ ഷീബയെയും മര്‍ദിക്കുകയായിരുന്നു. തെളിവുകള്‍ക്കായി പൊലീസ് സംഘങ്ങള്‍ പല ഭാഗത്തായി പരിശോധന നടത്തുകയാണ്.

Read Previous

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിവിധ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു

Read Next

ലോകത്ത് കൊവിഡ് ബാധിതര്‍ 65 ലക്ഷം കവിഞ്ഞു

error: Content is protected !!