കോ​ട്ട​യ​ത്ത് ത​ടി​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു: ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

accident, death

കു​റ​വി​ല​ങ്ങാ​ട്: കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ത​ടി​ലോ​റി​യി​ല്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കോട്ടയം വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

kottayam, accident, death

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് പെ​രു​മ്ബാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​യ ലോ​റി​യി​ലേ​ക്കാ​ണ് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി​ക്ക​ടി​യി​ല്‍ കു​ടു​ങ്ങി​യ കാ​റില്‍‌നിന്നും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Read Previous

ഒന്‍പത് വയസുകാരിക്ക് പീഡനം: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Read Next

അ​ല​ന്‍ ഷു​ഹൈ​ബി​നെ കോ​ള​ജി​ല്‍​നി​ന്നു പു​റ​ത്താ​ക്കി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല

error: Content is protected !!